ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്തു. ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് നടത്തിയ 'ദൈവതുല്യരായ ആൾ' എന്ന പരാമർശം അന്വർത്ഥമാക്കും വിധമാണ് ഇപ്പോൾ കണ്ഠരര് രാജീവരുടെ അറസ്റ്റ്.
കഴിഞ്ഞ വർഷം നവംബറിലും തന്ത്രിയിൽനിന്ന് വിവരങ്ങൾ ശേഖരിച്ചിരുന്നു
കൂടുതൽ തെളിവ് കിട്ടിയതോടെ ആണ് ഇന്ന് തിരുവനന്തപുരത്ത് വിളിച്ച് വരുത്തി അറസ്റ്റ് ചെയ്തത്.
ക്ഷേത്രത്തിലെ സ്ഥാവര, ജംഗമ സ്വത്തുക്കളുടെ ചുമതല ദേവസ്വം ബോർഡിനാണെന്നും ദേവസ്വം ഉദ്യോഗസ്ഥരാണു പാളികളുടെ അറ്റകുറ്റപ്പണിക്കായി സമീപിച്ചതെന്നും തന്ത്രി കണ്ഠര് രാജീവര് നേരത്തെ മൊഴി നൽകിയിരുന്നു. ......
കോഴിക്കോട്: ഇന്ത്യന്‍ ഡയറി അസോസിയേഷന്റെ മികച്ച ക്ഷീര പ്രൊഫഷണലിനുള്ള പുരസ്ക്കാരം മില്‍മ ഫെഡറേഷന് (കേരള കോ-ഓപറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്) ചെയര്മാന് കെ എസ് മണിക്ക് ലഭിച്ചു. രാജ്യത്തെ ക്ഷീരവികസന മേഖലയിലും വ്യവസായത്തിലും നല്കിയ സമഗ്ര സംഭാവനകള്‍ മാനിച്ചാണ് പുരസ്ക്കാരം.
കോഴിക്കോട് നടക്കുന്ന സതേണ്‍ ഡയറി ആന്‍ഡ് ഫുഡ് ഉച്ചകോടിയില്‍ വച്ച് സംസ്ഥാന ക്ഷീരവികസന-മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണിയുടെ സാന്നിദ്ധ്യത്തില്‍ ആന്ധ്രാപ്രദേശ് ആന്ധ്രാപ്രദേശ് കൃഷി-മൃഗസംരക്ഷണ വകുപ്പ് മന്ത്രി കിഞ്ചരാപ്പു അച്ചനായിഡു കെ എസ് മണിക്ക് പുരസ്കാരം സമര്‍പ്പിച്ചു.
തനിക്ക് ലഭിച്ച പുരസ്ക്കാരം കേരളത്തിലെ പത്തര ലക്ഷത്തോളം വരുന്ന ക്ഷീരകര്‍ഷക സഹപ്രവര്‍ത്തകര്‍ക്കായി സമര്‍പ്പിക്കുന്നുവെന്ന് പുരസ്ക്കാരം സ്വീകരിച്ചു കൊണ്ട് കെ എസ് മണി പറഞ്ഞു. ......
കൊച്ചി: ഭാവിയിലെ ഊർജ്ജ സംഭരണ സംവിധാനങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് നടത്തിയ ഗവേഷണത്തിന് മലയാളി ഗവേഷകർക്ക് ഇന്ത്യൻ പേറ്റന്റ് ലഭിച്ചു. ബാംഗ്ലൂർ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിലെ ഫിസിക്സ് വിഭാഗം ഗവേഷകയായിരുന്ന ഡോ. ......
തമിഴ്നാട്ടിലെ പൊങ്കൽ ഉത്സവത്തിനോടനുബന്ധിച്ച് റിലീസാകുന്നതായി പ്രഖ്യാപിക്കപ്പെട്ട രണ്ടു വമ്പൻ ചിത്രങ്ങളാണ് വിജയ്യുടെ ജനനായകനും, ശിവകാർത്തികേയന്റെ 'പരാശക്തി'യും. തമിഴക വെട്രി കഴകം നേതാവായ വിജയ്യിന്റെ അവസാന സിനിമയായ ജനനായകന് സെൻസർ സർട്ടിഫിക്കറ്റ് നൽകാത്തതിനെതിരായ കേസിൽ മദ്രാസ് ഹൈക്കോടതി ഇന്ന് വിധി പറഞ്ഞിട്ടുണ്ട്. അതായത് ജനായകന് സെൻസർ സർട്ടിഫിക്കറ്റ് നൽകാനാണ് ഉത്തരവിട്ടിരിക്കുന്നത്. ......
കൊച്ചി: നാവികസേനയുടെ കപ്പലിൽ ഉയർന്ന ശിരസോടെ അവർ അണിനിരന്നു;നാവിക പരിശീലനം പൂർത്തിയാക്കിയ 2172 കേഡറ്റുകൾ.
ദക്ഷിണ നേവൽ കമാൻഡിലെ ഐ.എൻ.എസ് ചിൽക്കയിൽ നടന്ന പ്രൗഡഗംഭീമായ പാസിംഗ് ഔട്ട് പരേഡിൽ അവർ ഇന്ത്യൻ നാവികസേനയുടെ ഭാഗമായി.2103 അഗ്നിവീർമാരും 270 മെഡിക്കൽ അസിസ്റ്റൻ്റുമാരും 44 കായിക താരങ്ങളും 295 കോസ്റ്റ് ഗാർഡ് കേഡറ്റുകളുമുൾപ്പെടെ പാസ്സിംഗ് ഔട്ട് പരേഡിൽ പങ്കെടുത്തു. അഗ്നി വീർമാരിൽ 113 വനിതകളും ഉൾപ്പെടും. ......
ബംഗളുരു: ബെലഗാവിയിലെ ശൈത്യ കാല സമ്മേളനത്തിൽ കർണാടക നിയമസഭ പാസ്സാക്കിയ ഏഴു ബില്ലുകൾക്ക് ഗവർണർ താവർ ചന്ദ് ഗെലോട്ട് അംഗീകാരം നൽകി. എന്നാൽ ഏറെ ചർച്ച ചെയ്യപ്പെട്ട വിദ്വേഷ പ്രസംഗ നിരോധന ബില്ലിന് ഗവർണർ അംഗീകാരം നൽകുകയോ ആ ബിൽ തിരിച്ചയക്കുകയോ ചെയ്തിട്ടില്ല. ......
കൊച്ചി : തമിഴ്നാടിന്റെ സാംസ്കാരികത്തനിമയും ഹൃദയബന്ധങ്ങളും കോർത്തിണക്കി സൗത്ത് ഇന്ത്യൻ ബാങ്ക് (എസ്ഐബി) പുറത്തിറക്കിയ പൊങ്കൽ ക്യാംപെയിൻ വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. ‘ഉറവുഗൾ താൻ തമിഴഗത്തിൻ വലിമൈ’ (ബന്ധങ്ങളാണ് തമിഴ്നാടിന്റെ ശക്തി) എന്ന പ്രമേയത്തിലുള്ള വീഡിയോ പുറത്തിറങ്ങി മൂന്നു ദിവസത്തിനുള്ളിൽ നാലു കോടിയിലധികം വ്യൂസാണ് ലഭിച്ചത്.
തമിഴ് ജനതയുടെ വൈകാരിക നിമിഷങ്ങളും കുടുംബബന്ധങ്ങളുടെ ഊഷ്മളതയുമാണ് ക്യാംപെയിന്റെ ഇതിവൃത്തം. ......
കളമശ്ശേരി : രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ്സിൽ ഭാഷാ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ശിശുപഠനങ്ങളെ കേന്ദ്രീകരിച്ച് അന്താരാഷ്ട്ര ദ്വിഭാഷാ സമ്മേളനവും പ്രബന്ധാവതരണ മത്സരങ്ങളും സംഘടിപ്പിച്ചു.
ചടങ്ങിൻ്റെ ഉദ്ഘാടനം ആർസിഎസ്എസ് പ്രിൻസിപ്പാൾ പ്രൊഫ. ഡോ. ......